കഷ്ടതയുടേയും ദുരിതത്തിന്റേയും ഈ കൊവിഡ് കാലത്ത് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളും പടരുകയാണ്. സങ്കടകരമായ വസ്തുത, ഈ നെറികെട്ട പ്രവൃത്തികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് മതേതര ഇന്ത്യയിലെ ചില വിഷജീവികളാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ പട്ടിണി മാറ്റാന്‍ പോയ ആളുകള്‍ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കുത്തുമ്പോള്‍ അന്നം തന്ന നാടിനെയും അവിടുത്തെ ഭരണാധികാരികളെയും ജനങ്ങളെയും അധിക്ഷേപിക്കുന്നു. കൂടാതെ,ജീവിതം കെട്ടിപ്പടുക്കാന്‍ പോയ നമ്മുടെ സഹോദരങ്ങളെ മറന്ന് ഇവിടെ ഇരുന്നും ചിലര്‍ ആ നാടിനെ വര്‍ഗീയമായി അധിക്ഷേപിക്കുന്നു. എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല. മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്ന ചില മനുഷ്യരെ മാത്രം ഉദ്ദേശിച്ചാണ് ഈ പറയുന്നത്. എന്തിന് പറയുന്നു കര്‍ണാടകയിലെ ബി.ജെ.പി എം.പി അറബ് സ്ത്രീകളെപ്പറ്റി പറഞ്ഞതും കടന്ന കയ്യായിപ്പോയി. നമ്മുടെ നാടിനെ പറ്റി ഇങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അത് നമ്മള്‍ക്ക് സഹിക്കാന്‍ സാധിക്കുമോ